ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ ഉണ്ടായ മഴയെ തുടര്‍ന്ന് താത്കാലികമായി അടച്ച മക്ക-ജിദ്ദ ഹൈവേ തുറന്നതായി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച എട്ട് മണക്കൂര്‍ നീണ്ട കനത്ത മഴയെ തുടര്‍ന്നാണ് ഹൈവേ താല്‍ക്കാലികമായി അടച്ചിരുന്നത്. നഗരത്തിലെ നിരവധി ടണലുകളും അടച്ചിരുന്നു.
മക്കയില്‍നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ മുന്‍ കരുതലുകള്‍ ശ്രദ്ധിക്കണം.
പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ നൂറുകണക്കിനു വാഹനങ്ങളാണ് ഒലിച്ചുപോയതും കേടുപാടുകള്‍ പറ്റിയതും. റോഡില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്താണ് മക്ക-ജിദ്ദ ഹൈവെ തുറന്നത്.
വ്യാഴാഴ്ച രാവിലെ ഏഴു മണിമുതല്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലീ മീറ്റര്‍ മഴയാണ് ജിദ്ദയില്‍ പെയ്തത്. മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മഴക്കെടുതിയില്‍ രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.