മദീന: വീട്ടിൽ നിന്നിറങ്ങിയ വനിതയും കൊച്ചു കുട്ടിയും അപകടത്തിൽ നിന്ന് രക്ഷപെട്ടത് അദ്‌ഭുതമായി. മദീനയിലാണ് ഏവരെയും ഞെട്ടിക്കുന്ന അപകടം നടന്നത്. റോഡരികിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചുവെങ്കിലും ഇതിനിടയിൽ പെട്ട യുവതിയും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവതി ഒരു കൊച്ചു പെൺകുട്ടിയോടൊപ്പം വീടുവിട്ടിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. ഇതേ സമയത്ത് റോഡിലൂടെ എത്തിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നതിനും കാരണമായി.
പാർക്ക് ചെയ്തിരുന്ന വാഹനം തൊട്ടടുത്തിരുന്ന മറ്റൊരു കാറുമായി വീണ്ടും കൂട്ടിയിടിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ പെട്ട യുവതിയും കുഞ്ഞും ഇതിൽ നിന്നെല്ലാം അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. വീഡിയോ പുറത്ത് വന്നതോടെ കുറ്റവാളിയെ ഉടൻ ശിക്ഷിക്കണമെന്ന് പലരും ആവശ്യപ്പെട്ടു.
മദീനയിലെ അൽ ഹംറ പരിസരത്താണ് അപകടമുണ്ടായതെന്നും ഒരു അമ്മയ്ക്കും കുട്ടിക്കും ചെറിയ പരിക്കുകളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപകട വീഡിയോ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക