ജിദ്ദയിലെ മഴക്കെടുതിയിൽ മരണം രണ്ടായി ഉയർന്നു, മലയാളികളുൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം – വീഡിയോ

0
5421

ജിദ്ദ: സഊദിയിലെ ജിദ്ദയിൽ ഇന്ന് പെയ്ത കനത്ത മഴയിൽ ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകളും സൂചനകളും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവയിലേക്ക് അടുക്കരുതെന്നും സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അദ്ദേഹം അറിയിച്ചു.

മക്ക മേഖലയിൽ ഇന്ന് (വ്യാഴം) ശക്തമായ മഴയാണ് പെയ്തത്. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ജിദ്ദയിൽ മക്ക-മദീന എക്സ് പ്രസ് ഹൈവേ ഭാഗിഗകമായും മറ്റു പല റോഡുകളും അണ്ടർ പാസ് വേകളും അടച്ചു. പല സ്ഥലങ്ങളിലും റോഡുകൾ ഒലിച്ചു പോയിട്ടുണ്ട്. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തോളം യന്ത്രങ്ങളും വിവിധ ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം. രാവിലെ മുതൽ മലയാളികളുൾപ്പെടെ നിരവധി പേർ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും മെസ്സേജുകളയച്ചിരുന്നു.

2009 ലുണ്ടായ മഴയെക്കാൾ ശക്തമായ മഴയാണ് ഇന്ന് പെയതത്. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണിവരെ 179 മില്ലീ മീറ്ററാണ് മഴ രേഖപ്പെടുത്തിയത്. സമുദ്രം കണക്കെയാണ് മഴ വെള്ളം ഒഴുകിയത്. ജിദ്ദയിൽ രക്ഷാ പ്രവർത്തനം സജീവമായി നടന്ന് വരികയാണെന്നും അധികർതർ അറിയിച്ചു.

വീഡിയോകൾ കാണാം👇

https://twitter.com/ArabiaWeatherSA/status/1595679719499988993?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595679719499988993%7Ctwgr%5E7f1f0064799dc7160528bc6622dca87b2f8e55ca%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalamnewsdesk.com%2F2022%2F11%2F24%2F15139-jeddah-rain3%2F

രാത്രി എട്ട്മണിവരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിട്ടുണ്ട്. ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. ജിദ്ദക്ക് പുറമെ മസ്ജിദുന്നബവിയിലും മഴ പെയ്തു. ഇവിടെ സുബ്ഹി നമസ്‌കാരത്തിനിടെയാണ് മഴ കോരിച്ചൊരിഞ്ഞത്. കൂടാതെ, യാമ്പുവിലും പരിസരപ്രദേശങ്ങളിലും പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബയിലും മഴ പെയ്തു. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. യാമ്പുവിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കി. പരീക്ഷ അടുത്ത മാസം എട്ടിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. ജിദ്ദയില്‍ വെള്ളത്തിലായ റോഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിൽ കനത്ത മഴയിൽ നാശനഷ്ടം 2009 ലേതിന് സാമാനം, കോടികളുടെ നാശനഷ്ടം