ജിദ്ദയിൽ ശക്തമായ മഴ; പലയിടത്തും വെള്ളം കയറി

0
4725

ജിദ്ദ: ജിദ്ദയിൽ ഇടിയോട്കൂടിയ മഴ. പലയിടത്തും വെള്ളം കയറി.
ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ മുതൽ തന്നെ അന്തരീക്ഷം മേഘാവൃതമാണ്.

ശക്തമായ മഴയിൽ ചില സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. പല സ്ഥലങ്ങളിലും വാഹനങ്ങൾ റോഡുകളിൽ പണിമുടക്കി. റോഡുകളിൽ വെള്ളം ഉയര്ന്ന് വരികയാണ്. അണ്ടർ പാസേജുകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, മഴ ശക്തമായി തുടരുകയാണെങ്കിൽ ഗതാഗ തടസം നേടിടാനിടയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകളും മാറ്റി വെച്ചു.