ജുബൈൽ: ജുബൈലിലെ കായിക-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമ്മകളിലെ വേൾഡ് കപ്പ്’ എന്ന പരിപാടിയിൽ പഴയ വേൾഡ് കപ്പ് ഓർമ്മകൾ പങ്ക് വെച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൺപതുകളിൽ കിലോമീറ്ററുകൾ നടന്നു കളികൾ കണ്ടതും, ആ കാലത്തെ പ്രമുഖ കളിക്കാരായ മറഡോണയുടെയും, മാൾഡീനിയുടെയും, സീക്കോയുടെയും, ഗാരി ലിനേക്കാരുടെയും പ്രകടനങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടി വിയിൽ ദൂര ദർശനിൽ കണ്ട ഓർമ്മകൾ സദസ്സിൽ മുന്നിൽ പഴയ തലമുറ പങ്കു വെച്ചത് ശ്രദ്ധേയമായി.
റേഡിയോ വഴി കളിയുടെ റണ്ണിങ് കമന്ററി കേട്ട അനുഭവം പങ്കു വെച്ചത് പുതിയ തലമുറയ്ക്ക് കൗതകമായി. റൊണാഡോയുടെയും, മെസ്സിയുടെയും , നെയ്മറുടെയും കളികൾ ആദ്യമായി കണ്ട ഓർമകളുമായി പുതിയ തലമുറയും ചടങ്ങിൽ സജീവമായി.
ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷനായിരുന്നു. സെൻട്രൽ കമ്മിറ്റി ചെയർമാൻ നൗഷാദ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. നൂഹ് പാപ്പിനശ്ശേരി, സനൽ കുമാർ, തോമസ് മാത്യു മമ്മൂടൻ, ഡോ: ജൗഷീദ്, ബൈജു അഞ്ചൽ, സൈതലവി പരപ്പനങ്ങാടി, അരുൺ കുമാർ, അനിൽ കണ്ണൂർ, ശിഹാബ് കായംകുളം, സൈഫുദ്ധീൻ പൊറ്റശ്ശേരി, റാഫി കൂട്ടായി, സുബൈർ ചാലിശ്ശേരി, അൻഫാർ ഉസ്മാൻ, അഫ്താബ് മുഹമ്മദ്, ഫെബിൻ പന്തപാടൻ, നാജിറ ചേരുങ്ങൽ എന്നിവർ ഓർമ്മകൾ പങ്കു വെച്ചു.
അബ്ദുൽ സലാം പഞ്ചാര നന്ദി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക