റിയാദ്: സഊദി ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് നെഞ്ചിനും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ സഊദിതാരം യാസിര്‍ അല്‍ശഹ്‌റാനിയെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു.
അര്‍ജന്റീനക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിനിടയിലാണ് യാസിറിനു പരുക്കേറ്റത്.
"ياسر الشهراني" يصل الرياض 📝⬇ pic.twitter.com/NEhDthdnfB
— المنتخب السعودي (@SaudiNT) November 23, 2022
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെയാണ് ദോഹയിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ നിന്ന് റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെത്തിച്ചതെന്ന് സഊദി ഫുട്‌ബോള്‍ ടീം ട്വീറ്റ് ചെയ്തു. ശസ്ത്രക്രിയക്കുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ, ഇദ്ദേഹത്തെ ജർമനിയിലേക്ക് കൊണ്ടു പോകുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ദോഹയിൽ നിന്ന് ഗൾഫ് ന്യൂസ് ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനിടെയാണ് ഇദ്ദേഹത്തെ റിയാദിൽ എത്തിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക