ഗോളിയുമായി കൂട്ടിയിടിച്ച സഊദി താരം യാസർ ഷഹ്‌റാനിയുടെ പരുക്ക് ഗുരുതരം; ശസ്ത്രക്രിയയ്ക്കായി ജർമനിയിലേക്ക്

ചാർട്ടേഡ് വിമാനം അനുവദിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

0
10833

ദോഹ: അർജന്റീനക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സഊദി അറേബ്യൻ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു സഹതാരം യാസർ അൽ ഷഹ്‌റാനിക്ക് സംഭവിച്ച പരുക്ക് ഗുരുതരം. പെനാൽറ്റി ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഉവെയ്‌സിന്റെ കാൽമുട്ട് ഷഹ്‌റാനിയുടെ മുഖത്തും ചെവിയുടെ ഭാഗത്തും ഇടിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പന്ത് പിടിക്കാനായി ഗോൾകീപ്പറും അപകടം ഒഴിവാക്കുന്നതിന് യാസിർ ഹെഡ് ചെയ്യാനായും ചാടി. നിലത്തുവീണ യാസിറിനെ സ്ട്രക്ചറിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരായ ചരിത്രപരമായ 2-1 വിജയത്തിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സഊദിയുടെ പ്രതിരോധ താരം യാസർ അൽ ഷഹ്‌റാനിക്ക് താടിയെല്ലിന് പൊട്ടലും മുഖത്തെ എല്ലുകൾക്ക് പൊട്ടലും  ആന്തരിക രക്തസ്രാവവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

എക്‌സ്‌റേ പരിശോധനയിൽ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസർ അൽ ഷഹ്‌റാനിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി ഷഹ്‌റാനിയെ ജർമനിയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഏറ്റവും മികച്ച ചികിത്സ നൽകാനും സ്വാകാര്യവിമാനം അനുവദിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗൾഫ് ടുഡേ റിപ്പോർട്ട് ചെയ്തു.

നേരത്തെ, സഊദി ഫുട്‌ബോൾ ഫെഡറഷൻ ഇത് സംബന്ധമായി പ്രസ്താവന ഇറക്കുകയും ശഹ്റാനിയുടെ വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. ആവശ്യമായ എല്ലാ മെഡിക്കൽ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും വരും മണിക്കൂറുകളിൽ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നും സഊദി ഫെഡറേഷൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്ററിലെ” ഔദ്യോഗിക ദേശീയ ടീം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് അട്ടിമറിച്ച് സഊദി അറേബ്യ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഗോൾകീപ്പർ മുഹമ്മദ് അൽ ഉവെയ്‌സിന്റെ തകർപ്പൻ സേവുകൾ സഊദിയുടെ വിജയത്തിൽ അതിനിർണായകാമാവുകയും ചെയ്തു.

പരിക്കിന്റെ പിന്നാലെ കുറച്ച് മിനിറ്റുകൾ കളി നിർത്തിവച്ചതിന്റെ ഫലമായി, സഊദി അറേബ്യക്ക് അവരുടെ  ലീഡ് കുറച്ച് അധിക മിനിറ്റ് പ്രതിരോധിക്കാൻ നിർബന്ധിതരായിയിരുന്നു. റഫറി സ്ലാവ്‌കോ വിൻസിച്ചി യഥാർത്ഥത്തിൽ എട്ട് അധിക മിനിറ്റ് അനുവദിച്ചിട്ടും, സ്റ്റോപ്പേജ് സമയത്തിന്റെ 11-ാം മിനിറ്റ് വരെ അവസാന വിസിൽ മുഴങ്ങിയിരുന്നില്ല.

അപകട വീഡിയോ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക