ദോഹ: തലയിലും നെഞ്ചിലും വയറിലുമായി ഏറ്റ ശക്തമായ കൂട്ടിമുട്ടലുണ്ടായതിനെ തുടർന്നാണ് യാസർ അൽ ഷഹ്‌റാനി എന്ന കളിക്കാരനെ ഹമദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയതെന്ന് സഊദി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആവശ്യമായ എല്ലാ മെഡിക്കൽ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും വരും മണിക്കൂറുകളിൽ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നും സഊദി ഫെഡറേഷൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്ററിലെ” ഔദ്യോഗിക ദേശീയ ടീം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സഊദി ഫുട്ബോൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ യാസർ ബിൻ ഹസൻ അൽ മിഷാൽ, സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിമും ദേശീയ ടീമിലെ മെഡിക്കൽ സ്റ്റാഫും താരത്തിന്റെ പരിശോധനയ്ക്കിടെ ആശുപത്രിയിൽ സന്നിഹിതനായിരുന്നു. അവിടെ അദ്ദേഹം ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനെ കാണുകയും താരത്തിന്റെ ആരോഗ്യ നില അവലോകനം ചെയ്യുകയും ചെയ്തു.
അർജന്റീനയ്‌ക്കെതിരായ സഊദി ദേശീയ ടീമിന്റെ മത്സരത്തിനിടെ യാസർ അൽ-ഷഹ്‌റാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഖത്തറിലെ മൂന്നാം ഗ്രൂപ്പ് മത്സരങ്ങളുടെ പ്രഥമ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സഊദി അറേബ്യ അട്ടിമറി വിജയം നേടിയിരുന്നു.
വീഡിയോ👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
#ياسر_الشهراني يوجه رسالة للجمهور السعودي ويؤكد أنه بخير#المنتخب_السعودي#FIFAWorldCup#كأس_العالم_FIFA 🏆https://t.co/DChxIBUQqo pic.twitter.com/tFaFzc5e8F
— أخبار 24 – رياضة (@akhbaar24sports) November 23, 2022
