ദോഹ: ലോകത്തിലെ കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച ആ ചെറിയ വലിയ മനുഷ്യൻ ആര്?….എന്നാൽ അത് മാറ്റാരുമല്ല ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചആ വെക്തി.
ഖത്തർ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു ഇത്തവണത്തെ ലോകകപ്പിന് ആരംഭം കുറിച്ചു.
ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം. ‘ദി കാളിംഗ്’ എന്ന ഓപ്പണിംഗ് സിറമണിയില്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഫ്രീമാന്‍ സംസാരിച്ചു.
നട്ടെല്ലിന്റെ വളര്‍ച്ചയില്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാന്‍ മുഫ്ത തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മുഫ്ത തലയുയര്‍ത്തി നിന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ലോകകപ്പ് വേദിയിലേക്ക് ക്ഷണിച്ചത്.
ഇത് ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്കുള്ള ക്ഷണമെന്നായിരുന്നു മുഫ്ത ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. അപൂര്‍വ രോഗം വേട്ടയാടുന്ന മുഫ്തയ്ക്ക് അധിക കാലം ജീവിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ പലര്‍ക്കും പ്രചോദനമായി മുഫ്ത ഇപ്പോഴും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
നീന്തല്‍, സ്‌കൂബാ ഡൈവിംഗ്, ഫുട്‌ബോള്‍ തുടങ്ങിയവയാണ് മുഫ്തയുടെ ഇഷ്ട വിനോദങ്ങള്‍. ഭാവിയില്‍ ഒരു പാരലിമ്പ്യനാകണമെന്നാണ് മുഫ്തയുടെ ഏറ്റവും വലിയ ആഗ്രഹം.
അതിമോഹമുള്ള ഒരു കായികതാരം എന്നതിലുപരി, അൽ മുഫ്ത ഒരു വിജയകരമായ സംരംഭകനായും കാണപ്പെടുന്നു. ആറ് ലൊക്കേഷനുകളും അറുപത് ജീവനക്കാരുമുള്ള ഗാരിസ്സ ഐസ്ക്രീം എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. അതിനെ ഒരു ആഗോള ഫ്രാഞ്ചൈസിയാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ, അൽ മുഫ്ത നിരവധി അസോസിയേഷനുകളും സ്ഥാപിച്ചു. ഗാനിം അസോസിയേഷനുമായി ചേർന്ന് അദ്ദേഹം സാമ്പത്തിക ശേഷിയില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വീൽചെയറുകളും സംഭാവന ചെയ്യുന്നു.
യുട്യൂബിൽ 816,000 സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഖത്തരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഈ ഇരുപത് കാരൻ യുവാവ്.




