ലോകകപ്പ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്തറിലെത്തി; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

0
1418

ദോഹ: ഇന്ന് നടക്കുന്ന ലോകകപ്പ് 2022 ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്തറിലെത്തി.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് കിരീടാവകാശി ദോഹ സന്ദർശിക്കുന്നത്.

ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെ ഉദ്ഘാടന മത്സരത്തോട് കൂടിയാണ് ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റിന് തുടക്കമാകുക.

ഊർജ മന്ത്രിയും കാബിനറ്റ് അംഗവുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ദേശീയ മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ തുടങ്ങിയവരും കിരീടാവകാശിയുടെ കൂടെ ഖത്തറിലെത്തിയിട്ടുണ്ട്.