മക്ക: സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം, സഊദി നാഷണൽ ഹോസ്പിറ്റൽ (അൽ അബീർ ഗ്രൂപ്പ് ), അൽ ബവാനി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ രക്ത ദാന ക്യാംപ് നടത്തി. അൽ ബവാനി കമ്പനിയിലെ 25 പേർ രക്ത ദാനം നടത്തി . മെഡിക്കൽ ഡയറക്ടർ ഡോ: തലാൽ ഉദ്ഘടനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡെപ്യൂട്ടി ഡയറക്ടറും സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം (SIHF) ജോയിന്റ് സെക്രട്ടറിയുമായ ഡോ: ഫഹീം റഹ്‌മാൻ ആമുഖ പ്രഭാഷണം നടത്തി. കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി കാർഡിയാക് സെന്റർ കോ-ഓർഡിനേറ്ററും സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്യാംപ് നിയന്ത്രിച്ചു.
മുഹമ്മദ് സീതി (മാർക്കറ്റിംഗ് മാനേജർ- അബീർ ഗ്രൂപ്പ് ), താരീഖ് (മാനേജർ- അൽ ബവാനി ഗ്രൂപ്പ് ) എന്നിവർ സംബന്ധിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ: ഹനാദി, സ്റ്റാഫ് അംഗങ്ങളായ വലീദ്, ഷെയ്ഖ്, അബ്ദുൽ ജലീൽ എന്നിവർ ക്യാംപ് ഏകോപിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക