എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം; വൻ നാശനഷ്ടം

0
1725

റാസൽഖൈമ: റാസൽഖൈമയിലെ അൽ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നു (ശനി) ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.  ഉയ്ക്ക് 1.30നാണ് പൊലീസ് ഓപറേഷൻസ് റൂമിൽ വിവരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. തീ പടരുന്നത് തടയുകയും അപകടസാധ്യത അവസാനിക്കുന്നതുവരെ തണുപ്പിക്കൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വൻനാശനഷ്ടമുണ്ടായെങ്കിലും അതിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ റാസൽഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക