ജിദ്ദ: 2022 ഡിസംബർ 29 ,30, 31, 2023 ജനുവരി 1 തിയതികളിൽ ‘നിർഭയത്വമാണ് മതം , അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സഊദി പടിഞ്ഞാറൻ പ്രവിശ്യാ പ്രചാരണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ചെയർമാൻ അബ്ബാസ് ചെമ്പന്റെയും ജനറൽ കൺവീനർ ശിഹാബ് സലഫിയുടെയും നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികൾ : വി. പി മുഹമ്മദ് അലി (ജെ.എൻ.എച്), മുഹമ്മദ് ആലുങ്ങൽ (അൽ അബീർ ഗ്രൂപ്പ് ), ഷെയ്ഖ് അബ്ദുൽറഹ്മാൻ ഫദ്ൽ, അബ്ദുൾറഹ്മാൻ (ഫായിദ), ഹുസൈൻ പി. വി, പി. വി അഷ്‌റഫ് ഒതായി, സകീർ മാസ്റ്റർ എടവണ്ണ , അബ്ദുൽഹകീം ചെർപ്പുളശ്ശേരി, അബൂബക്കർ മാസ്റ്റർ ഐക്കരപ്പടി, സീതി കൊളക്കാടൻ, ഇസ്മായിൽ കൊളക്കാടൻ, അബ്ദുറസാഖ് റിഹേലി പോളിക്ലിനിക്, എഞ്ചിനീയർ ഇക്ബാൽ പൊക്കുന്ന്, അൻവർ കൊടുവള്ളി, ഹംസ നെല്ലായ.
വിവിധ വകുപ്പ് കൺവീനർമാരും അംഗങ്ങളും: അബ്ബാസ് ചെമ്പൻ (ചെയർമാൻ), ശിഹാബ് സലഫി (ജനറൽ കൺവീനർ ), നിയാസ് പുത്തൂർ, മുഹമ്മദ് സാലിഹ്, നൂരിഷ വള്ളിക്കുന്ന്, അബ്ദുന്നാ സർ, മുസ്തഫ ദേവർശോല, അബ്ദുന്നാസർ തിക്കോടി(വൈസ് ചെയർമാൻമാർ). അബ്ദുൽ മജീദ് സുഹ്‌രി, സുനീർ ബാബു, ഷാനവാസ്, നാസർ തിരൂർ, ഷാഫി മജീദ് (കൺവീനർമാർ), അബ്ദുൽ അസീസ് സുല്ലമി, സഅദ് ദാരിമി, അമീസ് സ്വലാഹി (ദഅ്‌വ) അബ്ദുൽഗഫൂർ ചുണ്ടക്കാടൻ, ഉമറുൽ ഫാറൂഖ്, നിയാസുദ്ദിൻ, ഷരീജ് റിഫ്ക്കി, മുഹമ്മദ് അലി, ഉസ്മാൻ കാരിക്, സിദ്ദിഖ്, ഷെഫീഖ് കുട്ടീരി, അഷ്‌റഫ് കാലിക്കറ്റ് (ഫൈനാൻസ്), ഫജ്ർ കൊണ്ടോട്ടി, മുസ്തഫ, റഷീദ് മഞ്ചേരി,ഫബീൽ, അബ്ദുൾറഹ്മാൻ വളപുരം, റഫീഖ് പൊയിൽതൊടി (പബ്ലിസിറ്റി).
ഷെരീഫ് ദേവർശോല, മുഹമ്മദ് ഫാസിൽ, ബാവ നിസാർ, തുഫൈൽ അബൂബക്കർ, സജീർ കണ്ണൂർ, ഷാഫി ആലുവ (ഇൻഫർമേഷൻ ടെക്നോളജി), നജീബ് കാരാട്ട് , ഇസ്മായിൽ കണ്ണൂർ, സിയാദ് തിരുരങ്ങാടി, ആഷിഖ് മഞ്ചേരി, ഫിറോസ് കൊയിലാണ്ടി (മീഡിയ) നൗഫൽ കരുവാരക്കുണ്ട്, മുസ്തഫ, അബ്ദുൽഗഫൂർ സലഫി, അൽത്താഫ് മമ്പാട് , അബ്ദുൽഫത്താഹ് കല്ലായി ( രെജിസ്ട്രേഷൻ).
സഊദി പടിഞ്ഞാറൻ പ്രവിശ്യാ പ്രചാരണത്തിന്റെ പ്രഥമ സമ്മേളനം 2022 നവംബർ 24 ന് വ്യാഴാഴ്ച ഇശാ നമസ്കാരാനന്തരം 9 മണിക്ക് ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. കെ. എൻ. എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രെസിഡന്റുമാരായ എച്. ഇ ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ , ട്രഷറർ നൂർ മുഹമ്മദ് നൂരിഷ, സെക്രട്ടറി ഡോക്ടർ എ. ഐ അബ്ദുൽ മജീദ് സ്വലാഹി , വി. കെ സക്കരിയ്യ ദുബൈ എന്നീ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ മക്ക, മദീന, യാമ്പു ടൗൺ , റാബിഗ്, തായിഫ്, യാമ്പു റോയൽ കമ്മീഷൻ, കുൻഫുദ എന്നീ പടിഞ്ഞാറൻ പ്രവിശ്യാ ഇസ്‌ലാഹി സെന്റർ പ്രതിനിധികളും പങ്കെടുക്കുമെന്ന് നിയുക്ത സ്വാഗതസംഘം അറിയിച്ചു.




