മദീന: മദീനയിലെ ഖൈബർ ഗവർണറേറ്റിലെ താഴ്‌വരയിൽ മഴവെള്ളം രൂപപ്പെട്ട ചതുപ്പിൽ വീണ് ഒരു കുട്ടി മുങ്ങിമരിച്ചു.
മദീന മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മഴ പെയ്താൽ തോടുകളോ വെള്ളപ്പൊക്കസ്ഥലങ്ങളോ സമീപിക്കുകയോ കടക്കുകയോ ചെയ്യരുതെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുടുംബങ്ങൾ കുട്ടികളെ നിരീക്ഷിക്കണമെന്നും അവരുടെ വിനോദ യാത്രകളിൽ ജലാശയങ്ങളെ സമീപിക്കാൻ അവരെ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.
മഴ പെയ്യുമ്പോൾ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന് സിവിൽ ഡിഫൻസ് ഊന്നൽ നൽകി. കുട്ടികളെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കളിക്കാനോ സമീപത്ത് ഇരിക്കാനോ വെള്ളപ്പൊക്ക പാതകൾ മുറിച്ചുകടക്കാനോ അനുവദിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു




