റിയാദിൽ ബഖാല ജീവനക്കാരനായ മലയാളി മരണപ്പെട്ടു

0
5801

റിയാദ്:  റിയാദ് ബദിയയിൽ ബക്കാല ജീവനക്കാരൻ മരിച്ചു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ പുതിയോടത്ത് പറമ്പ് താമസിക്കുന്ന പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ്‌ റാഫി (42) യാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തിയത്.

പിതാവ്: പരേതനായ മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: നസീറ ചെറുവായൂർ, മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്‌.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.