റിയാദ്: കാപ്പി ക്യാപ്‌സ്യൂളുകളിൽ ഒളിപ്പിച്ച് നാല് ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം സഊദി അധികൃതർ തടഞ്ഞു.

റിയാദിൽ ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പൗരന്മാരെയും ഒരു യെമൻ പൗരനെയും അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‌തു.
ബുധനാഴ്ച നടന്ന മറ്റൊരു സുരക്ഷാ ഓപ്പറേഷനിൽ 180 കിലോഗ്രാം ഹാഷിഷ് കൈവശം വച്ചതിന് പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഒരു തോക്കും 444 വെടിമരുന്നുകളും കണ്ടെത്തി.
ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകൾക്കെതിരെയുള്ള നടപടി ശക്തമാക്കിയിട്ടുള്ളത്.




