റെസ്റ്റ് ഹൗസിൽ സിംഹങ്ങളെ വളര്‍ത്തിയ സഊദി പൗരൻ അറസ്റ്റിൽ

0
1836

റിയാദ്: റെസ്റ്റ് ഹൗസിൽ സിംഹങ്ങളെ വളര്‍ത്തിയ സഊദി പൗരൻ അറസ്റ്റിൽ.
അല്‍ഖസീം അല്‍ശുഖ ഡിസ്ട്രികിലാണ് സംഭവം. നാലു സിംഹങ്ങളെയാണ് സഊദി സൗദി പൗരന്‍ റെസ്റ്റ് ഹൗസിൽ
വളര്‍ത്തിയിരുന്നത്.

അല്‍ശുഖ ഡിസ്ട്രിക്ടിലെ ഇസ്തിറാഹയില്‍ സിംഹങ്ങളെ വളര്‍ത്തുന്നതായി പൗരന്മാരില്‍ ഒരാള്‍ അല്‍ഖസീം പോലീസില്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത റെസ്റ്റ് ഹൗസ് ഉടമയെ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് അറിയിച്ചു. സൗദിയില്‍ വന്യമൃഗങ്ങളെ കൈവശം വെക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.