ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലയാളി ബാലിക ജിദ്ദയിൽ മരണപ്പെട്ടു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (4) യാണ് മരണപെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. വിഷബാധയേറ്റതാണ് മരണകാരണമെന്ന് സംശയമുണ്ട്. സന്ദർശന വിസയിൽ കുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. തുടർ നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




