ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർഥികൾ പനി ബാധിച്ചു മരിച്ചു

0
2970

ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർഥികൾ പനി ബാധിച്ച് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുല്ല ജോദ്പുരി, എൽ.കെ.ജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണകാരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും വ്യാഴം (മാർച്ച് 17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.

കുട്ടികളുടെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഈ നികത്താനാവാത്ത നഷ്ടത്തിൽ പരേതരുടെ മാതാപിതാക്കൾക്ക് ധൈര്യം ലഭിക്കാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നുവെന്നും പ്രിൻസിപ്പൽ ഡോ: മുസാഫർ ഹസ്സൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക