ന്യൂഡൽഹി: ലോകം മുഴുവൻ ഇനി ഖത്തറിലേക്ക് ചുരുങ്ങുമ്പോൾ ഫുട്‍ബോൾ പ്രേമികൾക്ക് ലോകകപ്പിനുള്ള റോമിംഗ് പ്ലാനുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ ജിയോ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തർ, യുഎഇ, സഊദി അറേബ്യ എന്നിവിടങ്ങളിൽ തടസ്സമില്ലാത്ത നെറ്റ് കണക്റ്റിവിറ്റി അനുഭവിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായാണ് റിലയൻസ് ജിയോ എക്‌സ്‌ക്ലൂസീവ് ഫുട്‌ബോൾ ലോകകപ്പ് ഇന്റർനാഷണൽ റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചത്. ഫുട്‌ബോൾ ആരാധകരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ജിയോ ടെലികോം അഞ്ച് പ്ലാനുകൾ ആണ് അവതരിപ്പിച്ചത്.
പുതിയ അന്താരാഷ്‌ട്ര റോമിംഗ് പ്ലാനുകളെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – ഡാറ്റ, വോയ്‌സ്, എസ്എംഎസ് പാക്കുകൾ, ഡാറ്റ ഒൺലി പാക്കുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണിത്. ഉപഭോക്താക്കൾക്ക് ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ മത്സരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഇഷ്‌ടമുള്ള ഒരു പ്ലാൻ വാങ്ങാം. ഉപയോക്താക്കൾക്ക് പ്ലാനുകളുടെ മുഴുവൻ വിശദാംശങ്ങളും പരിശോധിക്കാനും ടെൽകോയുടെ വെബ്‌സൈറ്റിൽ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.
ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ 3 രാജ്യങ്ങളിൽ പ്ലാനുകൾ ലഭ്യമാണ്. ഡാറ്റ, എസ്എംഎസ്, വോയ്സ് പ്ലാനുകൾ 15 ദിവസത്തേക്ക് 1599 രൂപ മുതൽ 30 ദിവസത്തേക്ക് 6799 രൂപ വരെയാണ്. ഡാറ്റ മാത്രമുള്ള പ്ലാനുകൾ അഞ്ചു ദിവസത്തേക്ക് 1122 രൂപയും രണ്ടാമത്തെ പ്ലാൻ 21 ദിവസത്തേക്ക് രൂപയുമാണ്. പ്ലാനുകളിൽ പാക്കിന്റെ സാധുതയ്ക്കായി 5 ജിബി വരെ ഡാറ്റ അലവൻസ് ഉൾപ്പെടുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക