സഊദി കിരീടാവകാശിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

0
959

ബാലി: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി.

ഇന്തോനീഷ്യയിലെ ബാലിയിൽ നടന്ന 17-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. യുഎഇയും സഊദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ജി 20 ഉച്ചകോടിയുടെ അജണ്ടയിലുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

യോഗത്തിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ എന്നിവരും പങ്കെടുത്തു.