റിയാദ്: റിയാദ് മേഖലയിൽ വംശനാശഭീഷണി നേരിടുന്ന 8 സിംഹങ്ങളെയും ചെന്നായയെയും കൈവശം വെച്ചതിന് ഒരു പൗരനെ പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന അറസ്റ്റ് ചെയ്തു.
ഇത് പരിസ്ഥിതി നിയമത്തിന്റെയും വന്യജീവികളെ കടത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനമാണ്.

ലംഘനത്തിനുള്ള നടപടിക്രമങ്ങൾ നടത്തുകയും നിയമലംഘകനെ പബ്ലിക് പ്രോസിക്യൂഷന് കൈ മാറ്റം ചെയ്യുകയും മൃഗങ്ങളെ ദേശീയ കേന്ദ്രത്തിന് കൈമാറുകയും ചെയ്തതായി പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയുടെ ഔദ്യോഗിക വക്താവ് കേണൽ അബ്ദുൾ റഹ്മാൻ അൽ-ഒതൈബി പറഞ്ഞു.
പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെ ആക്രമണം ഉണ്ടാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യാൻ മക്ക, റിയാദ്, കിഴക്കൻ മേഖലകളിൽ (911), (999), (996) എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.