മഴക്ക് വേണ്ടിയുള്ള നിസ്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം

0
1818

റിയാദ്: മഴ വേണ്ടിയുള്ള നിസ്കാരം നിർവ്വഹിക്കാനും പ്രാർത്ഥന നടത്താനും സൽമാൻ രാജാവിന്റെ ആഹ്വാനം. അടുത്ത വ്യാഴാഴ്ച രാജ്യത്തുടനീളം മഴ തേടിയുള്ള ഇസ്തിസ്ക നിസ്കാരം നടത്താനാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്ആ രാജാവ് ആഹ്വാനം ചെയ്തത്.  സഊദി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കർമ്മങ്ങൾ പിന്തുടരുന്ന നല്ല അനുകരണമാണ് ഇസ്തിസ്‌കാ നമസ്‌കാരമെന്ന് പ്രസ്താവന അനുസ്മരിച്ചു. പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് ഇരു വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സൽമാൻ രാജാവ്എ ല്ലാവരോടും ആഹ്വാനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക