ജിദ്ദ: ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മാറാക്കര മീറ്റ് – 2022’ വിന്റെ ബ്രോഷർ പ്രകാശന കർമ്മം നടന്നു. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കെ പി സി സി വൈസ് പ്രസിഡന്റ് വി. ടി ബൽറാം ബ്രോഷർ പ്രകാശനം ചെയ്തു. ഷംസുദീൻ ബിൻ മുഹിയദ്ധീൻ, ഡോ. പുത്തൂർ റഹ്മാൻ, അൻവർ നഹ, യു. എ നസീർ ന്യുയോർക്ക്, ഡോ. അൻവർ അമീൻ, ബക്കർ ഹാജി കരേക്കാട്, ബഷീർ കുഞ്ഞു കാടാമ്പുഴ, കുഞ്ഞാപ്പു ഹാജി, ബഷീർ രണ്ടത്താണി, കുഞ്ഞുട്ടി ഹാജി, ഫക്രുദീൻ എ.പി, സി. വി അഷ്റഫ്, സൈദ് വരിക്കോട്ടിൽ, ലത്തീഫ് കുറ്റിപ്പുറം, പി. ടി അഷ്റഫ് മാസ്റ്റർ, ബാപ്പു ചേലക്കുത്ത്, അഷ്റഫ് ബാബു, ജലീൽ. കെ, ജാഫർ പതിയിൽ, സമീർ ബാപ്പു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2022 ഡിസംബർ 4 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ദുബായ് കെഎംസിസി അബുഹൈൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന മാറാക്കര മീറ്റിൽ മുസ്ലിം ലീഗ്, കെഎംസിസി നേതാക്കൾ പങ്കെടുക്കുന്നതാണെന്നും പ്രസ്തുത പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആഭ്യർത്ഥിച്ചു.