ദുബൈ: സിഐഡി ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി 1.2 മില്യൻ ദിർഹം തട്ടിയെടുത്ത രണ്ടു പേർക്ക് ഒരു വർഷം തടവും, മോഷ്ടിച്ച തുകയ്ക്ക് തുല്യമായ പിഴയും അടക്കാൻ കോടതി വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഏഷ്യൻ നിക്ഷേപകനെ ഗൾഫ് പൗരനും ഏഷ്യൻ പൗരനും ചേർന്ന് ആൾമാറാട്ടം നടത്തി കൊള്ളയടിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തങ്ങൾ സിഐഡി ഉദ്യോഗസ്ഥരാണെന്ന് രണ്ടും പ്രതികളും തന്നോട് പറഞ്ഞതായും ബാഗിനുള്ളിൽ എന്താണ് ഉള്ളതെന്ന് അന്വേഷിച്ചതായും നിക്ഷേപകൻ പറഞ്ഞു. തുടർന്ന് ഇയാളുടെ കൈവശമുള്ള പണത്തിന്റെ നിയമസാധുത അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് ഒപ്പം വരാൻ ഇവർ ആവശ്യപ്പെട്ടു. ഇവരോടൊപ്പം തട്ടിപ്പിനിരയായ ആൾ വാഹനത്തിൽ കയറി. ഒന്നാം പ്രതി അൽ നഹ്ദയിലേക്ക് വാഹനം ഓടിച്ചു.
ശേഷം ബാഗ് ഉപേക്ഷിച്ച് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിയ ഉടൻ പ്രതി തിരികെ കാറിനടുത്തേക്ക് ഓടി വാഹനത്തിലിരുന്ന പണവുമായി രക്ഷപ്പെടുകയായിരുന്നു.
രണ്ട് പ്രതികളെയും തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഏഷ്യൻ പൗരനാണ് ആദ്യം പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സമ്പാദിച്ച 130,000 ദിർഹം കണ്ടെത്തി. പിന്നീട് ഗൾഫ് പൗരനും അറസ്റ്റിലാകുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക