പാലക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
2291

ജിദ്ദ: പാലക്കാട് കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ രിഹാബ് ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ബദര്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

ഞായറാഴ്ച രാവിലെ അല്‍ മുസ്തക്ബല്‍ ആശുപത്രിയിലാണ് മരണം. രണ്ടു മക്കള്‍ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.