ഗ്യാസ് ചോർച്ച; റെസ്റ്റോറന്റിൽ സ്‌ഫോടനം രണ്ടു പേർക്ക് പരിക്കേറ്റു

0
1466

റിയാദ്: ഗ്യാസ് ചോർച്ച കാരണം
അൽനസീം ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും രണ്ടു പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു.

സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി. ഉഗ്ര സ്‌ഫോടനത്തിൽ റെസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ലുകൾ റോഡിലേക്ക് തെറിച്ച് ചിന്നിച്ചിതറിയിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോകൾ സിവിൽ ഡിഫൻസും പുറത്തുവിട്ടു.