വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

0
1186

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു.

ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടനെ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക