സഊദി ദമാം കെഎംസിസി കേന്ദ്ര കമ്മിറ്റി വനിതാ വിങ് നിലവിൽ വന്നു

0
2628

ദമാം: സഊദി കെഎംസിസി ദമാം കേന്ദ്ര കമ്മിറ്റി വനിതാ വിങ്ങിന് പുതിയ നേതൃത്വം.  സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. ദമാം കെഎംസിസി ട്രഷറർ അസ്‌ലം കൊളക്കോടൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദമാം കെഎംസിസി ട്രഷറർ അസ്‌ലം കൊളക്കോടൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: റുഖിയ റഹ്‌മാൻ കാരയാട് (പ്രസിഡന്റ്), സഫറോൺ മുജീബ്, ജുമാന അസ്‌ലം, സഹീറ ഷിറാഫ്, ആയിഷ ഫൈസൽ, ഇർഫാന ഉബൈസ്, ഷാഹിന അഷ്‌കർ, (വൈസ് പ്രസിഡന്റ്), സഹല അസീസ് (ജനറൽ സെക്ര), ഫസ്‌ന മഹമൂദ് (ഓർഗനൈസിങ് സെക്രട്ടറി), ജഷീല മുസ്‌തഫ, സുഫൈറ നൗഷാദ്, ഫായിസ സമീർ, നിലൂഫർ, ഫൈസ അനസ് (സെക്രട്ടറി), നാജി സൈനുൽ ആബിദ് (ട്രഷറർ), ഹഫ്‌സ മുഹമ്മദ് കുട്ടി കോഡൂർ (അഡ്വൈസറി ചെയർപേഴ്സൺ), സൗദ നാച്ചു, റുബീന ലത്തീഫ് (വൈസ് ചെയർപേഴ്സൺ).

ദമാം കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ മുജീബ് കൊളത്തൂർ ഷിറാഫ് മൂലാട്, മഹമൂദ് പൂക്കാട്, സൈനുൽ ആബിദീൻ, എം എസ് എഫ് ബാലകേരളം ചെയർപേഴ്സൺ നദ ഫാത്തിമ, ഓർഗനൈസിംഗ് സെക്രട്ടറി ഷഹബ മെഹ്‌വിഷ്, അബ്ദുൽറഹ്മാൻ പൊന്മുണ്ടം, അബ്ദുൽ കരീം എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാഹിന അഷ്‌കർ ഖിറാഅത്ത് നടത്തി. സഹല അസീസ് സ്വാഗതവും നാജി സൈനുല് ആബിദ് നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക