റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വിദേശികൾ ഉൾപ്പെട്ട മോഷണ സംഘം പിടിയിൽ. റിയാദ് പോലീസിന്റെ കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ആണ് വിദേശികൾ ഉൾപ്പെട്ട ഏഴംഗ സംഘത്തെ പിടികൂടിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഘത്തിൽ നാല് പേർ വിദേശികളാണ്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച പാകിസ്ഥാൻ പൗരന്മാർ ആണിവർ. മറ്റു മൂന്ന് പേർ സഊദി പൗരന്മാരുമാണ്. ആൾമാറാട്ടം നടത്തി കവർച്ച നടത്തുകയായിരുന്നു സംഘം ചെയ്തു വന്നിരുന്നത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക