രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ

0
1130

ദോഹ: രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ. ഫു​ട്ബാ​ളി​നെ രാ​ഷ്ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്ക​ല​ര്‍ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫി​ഫ അ​ധ്യ​ക്ഷ​ൻ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന 32 ടീ​മു​ക​ള്‍ക്കും ക​ത്തെ​ഴു​തി.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​ങ്കീ​ര്‍ണ​മാ​യ രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മോ രാ​ഷ്ട്രീ​യ​മോ ആ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​ളി​യു​മാ​യി കൂ​ട്ടി​ക്കു​ഴ​ക്ക​രു​ത്. വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ക​ളി​യി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫി​ഫ നി​ല​കൊ​ള്ളു​ന്ന​ത് ഫു​ട്ബാ​ളി​ന് വേ​ണ്ടി​യാ​ണ്. ലോ​ക​ത്തെ മു​ഴു​വ​ന്‍ ധാ​ര്‍മി​ക​ത പ​ഠി​പ്പി​ക്ക​ല്‍ ഫി​ഫ​യു​ടെ ല​ക്ഷ്യ​മ​ല്ല. എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും മാ​നി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്’-​ടീ​മു​ക​ൾ​ക്ക് എ​ഴു​തി​യ ക​ത്തി​ൽ ഇ​ന്‍ഫ​ന്റി​നോ വ്യ​ക്ത​മാ​ക്കി.

‘വൈ​വി​ധ്യ​മാ​ണ് ലോ​ക​ത്തി​ന്റെ ശ​ക്തി, ഒ​രു മ​നു​ഷ്യ​നും ഒ​രു സം​സ്കാ​ര​വും മ​റ്റൊ​ന്നി​നേ​ക്കാ​ള്‍ മി​ക​ച്ച​ത​ല്ല. പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണ് എ​ല്ലാ​ത്തി​ന്റെ​യും അ​ടി​ത്ത​റ. ദ​യ​വു​ചെ​യ്ത് എ​ല്ലാ​വ​രും അ​ത് മ​ന​സ്സി​ലാ​ക്ക​ണം.
ഫു​ട്ബാ​ളാ​ണ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.