ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര ഭൂമിയിലൂടെ യാത്ര സംഘടിപ്പിക്കുന്നു. നവംബർ 11 വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് ശറഫിയ്യയിൽ നിന്നും പുറപ്പെടുകയും അന്ന് തന്നെ അർദ്ധ രാത്രി ജിദ്ദയിൽ മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും പുറപ്പെട്ടു മസ്ജിദുന്നബവിയിൽ ജുമുഅ നിസ്കാരം നിർവഹിച്ച ശേഷം മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തും. യാത്രയിൽ ക്വിസ് മത്സരം ഉൾപ്പെടെ വിജ്ഞാനപ്രദമായ വിവിധ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ടൂർ വിംഗ് ഭാരവാഹികൾ അറിയിച്ചു.