റിയാദ്: സഊദിയിൽ പകർച്ച പനി പടരുന്ന സാഹചര്യത്തിൽ എല്ലാവരോടും മാസ്ക് ധരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
വാക്‌സിൻ എടുക്കുന്നതിനു പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു.
എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും കൈ കഴുകുകയും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കാനും മന്ത്രാലയം ഓർമിപ്പിച്ചു.
പകർച്ച പനി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ മന്ത്രാലയം വെളിപ്പെടുത്തി. വിറയലും ശരീരം വിയർക്കലും 38 ഡിഗ്രിയിൽ കൂടുതലുള്ള ഉയർന്ന താപനിലയുമാണ്. ഈ ലക്ഷണങ്ങൾക്ക് പുറമേ, പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, വരൾച്ച, മൂക്കൊലിപ്പ് എന്നിവയും ഇതിനൊപ്പം ഉണ്ടാകും.