ലയണല്‍ മെസിക്ക് പരിക്ക്; രണ്ട് മൂന്ന് ദിവസത്തിനകം പരിശീലനത്തിനിറങ്ങും

0
1218

പാരീസ്: ലയണല്‍ മെസിക്ക് പരിക്ക്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ. കുതികാല്‍ വള്ളിയിലെ നീര്‍ക്കോള് മൂലമാണ് മെസ്സി പി എസ് ജിയും ലോറിയന്റും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് പ്രശസ്ത സ്‌പോട്‌സ് മാധ്യമമായ ടൈക് സ്‌പോട്‌സ് ലേഖകന്‍ ഗാസ്റ്റന്‍ എഡുല്‍ ട്വീറ്റ് ചെയ്തു.

രണ്ട് മൂന്ന് ദിവസത്തിനകം സാധാരണ പോലെ തന്നെ പരിശീലനത്തില്‍ പങ്കുചേരുമെന്ന് ടൈക് സ്‌പോട്‌സ് വ്യക്തമാക്കി. മുന്‍ കരുതല്‍ എന്ന നിലയിലാണ് മെസ്സി കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അദ്ദേഹം സുഖമായിരിക്കുന്നെന്നും ഗാസ്റ്റന്‍ എഡുല്‍ വ്യക്തമാക്കി. അര്‍ജന്റീനിയന്‍ ദേശീയ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിടുന്ന മുന്‍ഡോ ആല്‍ബിസെലസ്‌റ്റൈ വെബ്‌സൈറ്റ് ഉടമ റോയ് നെമെര്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.