മനാമ: ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്വേഷം പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്.
ബഹ്‌റൈന്റെ സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും പ്രകീര്‍ത്തിച്ച മാര്‍പാപ്പ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ ഐക്യത്തോടെ സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ബഹ്‌റൈന്‍ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞു. നാം ജീവിക്കുന്ന ലോകം ഒരു ചെറിയ ഗ്രാമമായി മാറിയിരിക്കുന്നു. അവിടെ സഹവര്‍ത്തിത്വം പുലരാന്‍ നാം എല്ലാ പിന്തുണയും നല്‍കണം. സമാധാനം പുലരേണ്ടത് ഇന്നത്തെ ലോകത്ത് അനിവാര്യമാണ്. ലിംഗം, വംശം, മതം, ആരാധന എന്നിവയുടെ അടിസ്ഥാനത്തിലുളള വിവേചനങ്ങള്‍ നമുക്ക് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. 2019 ലെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഈ മേഖലയിലേക്കുള്ള മാര്‍പാപ്പയുടെ ഗള്‍ഫിലേക്കുള്ള മാര്‍പാപ്പയുടെ രണ്ടാമമെത്ത സന്ദര്‍ശനമാണിത്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക