റിയാദ്: സഊദി ദേശീയ ഗെയിംസിൽ രണ്ടാമതും ഇന്ത്യൻ വിദ്യാർത്ഥിക്ക് സ്വർണ നേട്ടം. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലാണ് ഇന്ത്യൻ വിദ്യാർഥിക്ക് സ്വർണ മെഡൽ കിട്ടിയത്.
ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ ശൈഖ് മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തിൽ സ്വർണം ലഭിച്ചത്. റിയാദിലെ അൽ മുത്തലാഖ് ഫർണിച്ചർ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ഷെയ്ഖിന്റെ മകനാണ് ഷെയ്ഖ് മെഹ്ദ്.
10 ലക്ഷം റിയാലാണ് സമ്മാനത്തുക. വനിതാവിഭാഗം സിംഗിൾസിൽ ഇതേ
സ്കൂളിലെ തന്നെ 11-ാം
ക്ലാസുകാരിയായ കോഴിക്കോട്
കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണ മെഡൽ ലഭിച്ചിരുന്നു.
ഇതോടെ സൌദിയിൽ ആദ്യമായി നടന്ന ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായി.
വ്യാഴാഴ്ച രാത്രി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഇതേ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികൾ ഒന്നര മണിക്കൂർ വ്യത്യാസത്തിൽ ഇതേ സ്‌റ്റേഡിയത്തിൽ എതിരാളികളെ നേരിട്ടു.




