സഊദിയുടെ വിവിധ പ്രവിശ്യകളിൽ പകർച്ചപ്പനി വ്യാപകം; ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ

0
1495

റിയാദ്: സഊദിയുടെ വിവിധ പ്രവിശ്യകളിൽ
പകർച്ചപ്പനി വ്യാപകമായിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാരുടെ നിർദേശം.

കുട്ടികൾ, പ്രായമായവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ, ജീവിത ശൈലീ രോഗബാധിതർ, പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.

ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലും ആളുകൾ ഒരുമിച്ചു കൂടുന്നയിടത്തും മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്നും കൈകൾ നന്നായി കഴുകണമെന്നും കണ്ണിലും വായയിലും കൈകൊണ്ട് നേരിട്ട് തൊടരുതെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോൾ പകർച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തലവേദന എന്നിവ ബാധിച്ചാണ് പലരും ഡോക്ടർമാരുടെ അടുത്തേക്ക് വരുന്നത്. രോഗബാധിതരിൽ 20 ശതമാനത്തോളം പേർ കോവിഡ് ലക്ഷണങ്ങളുള്ളവരാണ്.