അനുവാദമില്ലാതെ ഫോൺ പരിശോധിച്ച കാമുകിയെ ആക്രമിച്ചു; യുവാവിന് തടവ് ശിക്ഷ

0
948

ദുബൈ: തന്റെ ഫോൺ അനുവാദമില്ലാതെ പരിശോധിച്ചെന്ന് ആരോപിച്ച് അറബ് വംശജനായ യുവാവ് കാമുകിയെ ആക്രമിച്ചു. ഹോട്ടൽ മുറിയിൽ ഉറങ്ങുകയായിരുന്ന എഷ്യൻ വംശജയായ യുവതിയെ പ്രതി പെട്ടെന്ന് ഉണർത്തുകയും മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ഒരു വർഷത്തെ തടവിനു വിധിക്കുകയും ചെയ്തു.

മർദനത്തിന്റെ കാരണം തിരക്കിയപ്പോൾ, യുവതി തന്റെ ഫോണിൽ അനുവാദമില്ലാതെ പരിശോധന നടത്തിയെന്നും തന്നോടു കള്ളം പറഞ്ഞെന്നും യുവാവ് പറഞ്ഞു. യുവാവ് കുളിമുറിയിൽ പോയ സമയത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു എന്നു യുവതി പറഞ്ഞു. പിന്നീട് യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസിൽ അറിയിക്കരുതെന്ന് കാമുകൻ പറഞ്ഞെങ്കിലും യുവതി പരാതിപ്പെടുകയായിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക