ജിദ്ദ: ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധിയിലും പെട്ട് നാട്ടില്‍ പോവാനാവാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇത്തരക്കാർക്കായി സ്പീഡ് ട്രാക്ക് സംവിധാനമാണ് ഒരുക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തരത്തിൽ ദുരിതത്തിൽ കഴിയുന്നവർക്ക് നാട്ടില്‍ പോകാനുള്ളള്ള അവസരമായാണ് കോണ്‍സുലേറ്റ് സ്പീഡ് ട്രാക്ക് ഒരുക്കുന്നത്.
ഇത്തരത്തിൽ പ്രയാസപ്പെടുന്നവര്‍ രണ്ട് ദിവസത്തിനകം തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തേണ്ടതാണ്. മാത്രമല്ല, കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ മുന്‍കൂട്ടി റജിസ്ട്രര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനാവുകയും ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പർ: +966 55 612 2301. കോൺസുലേറ്റിൽ നിന്ന് കോളോ സന്ദേശമോ ലഭിക്കുന്നതുവരെ കോൺസുലേറ്റ് സന്ദർശിക്കേണ്ടതില്ലെന്നും ഈ പ്രക്രിയ സഊദി ലേബർ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമാണെന്നും കോൺസുലേറ്റ് അറിയിച്ചു.
Final Exit Visa – Registration Form
http://cgijeddah.org/consulate/exitVisa/reg.aspx
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക