മലപ്പുറം: കോട്ടക്കൽ ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (നാല്) മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഫ്‌വയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന് റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു.
തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റഷീദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30 ന് സഫുവ ‘ഞങ്ങൾ പോവുകയാണ്’ എന്ന ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് സംഭവം.
സഫ്‌വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. അഞ്ച് വർഷം മുൻപായിരുന്നു റാഷിദിന്റെയും സഫ്‌വയുടെയും വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക