കാൽ പന്ത് കളിയുടെ ആരവം നേരിൽ കാണാൻ ഖത്തറിലേക്ക് പോകുന്നവർക്ക് എല്ലാ സേവനങ്ങളും ഒരുക്കി സഊദി ജവാസാത്ത്

0
1397

ജിദ്ദ: കാൽ പന്ത് കളിയുടെ ആരവം നേരിൽ കാണാൻ സഊദിയിൽനിന്നും ഖത്തറിലേക്ക്
പോകുന്നവർക്ക് എല്ലാ സേവനങ്ങളും ഒരുക്കി ജവാസാത്ത്.

കര, വ്യോമമാർഗങ്ങളിലൂടെ ദോഹയിലേക്ക് പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായി ജവാസാത്ത് അധികൃതർ അറിയിച്ചു. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കും.

കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്.

‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പറിൽ ബന്ധപ്പെടാം.