സഊദി-ബഹ്‌റൈൻ കോസ്‌വേയിൽ ഗതാഗതം സാധാരണ നിലയിലായി

0
1814

ദമാം: സഊദി-ബഹറൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക് ഒഴിവായി. ഇപ്പോൾ ഗതാഗതം ഇരു ഭാഗത്തേക്കും സാധാരണ നിലയിലാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത തടസത്തെ തുടർന്ന് സഊദി അറേബ്യയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും ഇരുവശങ്ങളിലേക്കുമുള്ള യാത്രക്കാർ മണിക്കൂറുകളായി ഗതാഗതം തടസ്സം നേരിട്ട് പാലത്തിൽ കുടുങ്ങി കിടന്നിരുന്നു.

ഇത് മൂലം പാലത്തിൽ വഹനങ്ങളുടെ തിരക്കിന് കാരണമാകുകയും നീണ്ട നിരയിലേക്ക് ഇത് നീളുകയും ചെയ്തു. ഇപ്പോൾ ഗതാഗതം സാധാരണ നിലയിലായതായി ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ ഇത് വരെ ഗതാഗത കുരുക്കിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി-ബഹറൈൻ കോസ് വേയിൽ വൻ ഗതാഗത കുരുക്ക്, മണിക്കൂറുകളായി പാലത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു – വീഡിയോ