തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് രണ്ട് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം

0
1055

റിയാദ്: സഊദിയിൽ തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് രണ്ട് വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി.

 റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സമ്പ്രദായത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചത്.

നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

റിക്രൂട്ട്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായാൽ 19911 എന്ന ഏകീകൃത ഫോൺ നമ്പറിലോ  ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട എല്ലാവരോടും മന്ത്രാലയം ആഹ്വാനം ചെയ്തു.