തൊഴിലുടമ തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകണമെന്ന് യുഎഇ

0
1047

ദുബായ്: തൊഴിലാളികൾക്ക്
ഇൻഷൂറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമ ബാധ്യസ്ഥരാണെന്ന് യുഎഇ. മാനവവിഭവശേഷി സ്വദേശീവൽകരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷൂറൻസ് എടുക്കാമെന്ന് ഗവണ്‍മെന്‍റ് പോർട്ടൽ വ്യക്തമാക്കി.  

ഇൻഷൂറൻസ് കമ്പനി തുക നൽകേണ്ട സാഹചര്യമുണ്ടായാൽ തൊഴിലുടമ ഇത് തിരിച്ചടയ്ക്കാനും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം കമ്പനിയുടെ ഫയൽ സസ്പെന്‍ഡ് ചെയ്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മരവിപ്പിക്കും.