കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഊദി അറേബ്യ മൂന്ന് സ്വർണവും രണ്ട് വെള്ളിയും കരസ്ഥമാക്കി

0
686

റിയാദ്: തുർക്കിയെയിലെ കോനിയയിൽ നടന്ന 12-ാമത് ലോക ജൂനിയർ കേഡറ്റ്,അണ്ടർ 21 കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഊദി അറേബ്യ മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി.

98 രാജ്യങ്ങളിൽ നിന്നായി 1,778 കായികതാരങ്ങളാണ് ഈ മത്സരങ്ങളിൽ പങ്കെടുത്തത്.

ഒളിമ്പിക് ക്ലാസ് മത്സരാർത്ഥി സനദ് സുഫിയാനി 84 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി.
സഹതാരങ്ങളായ അലി മൊഗാരി, അബ്ദുൽ അസീസ് അൽ സെയ്ഫ് എന്നിവർ യഥാക്രമം 68 കിലോഗ്രാം, 61 കിലോഗ്രാം വിഭാഗങ്ങളിൽ കേഡറ്റ് വെള്ളി മെഡലുകളും കരസ്തമാക്കി.

മൂന്ന് അത്‌ലറ്റുകൾ ആദ്യമായി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതിലൂടെ സൗദി ടീം അസാധാരണമായ ഗുണപരമായ നേട്ടം കൈവരിച്ചു.

കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് ഡോ. മുഷറഫ് അൽ-ഷാഹ്‌രി, ഈ നേട്ടത്തിൽ നേതൃത്വത്തെ അഭിനന്ദിക്കുകയും കായിക മന്ത്രിയും ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ, ഡെപ്യൂട്ടി പ്രിൻസ് ഫഹദ് ബിൻ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.