മല്ലൻമാർ റിയാദിൽ; WWE ഗുസ്തി “ക്രൗൺ ജ്യുവൽ” മത്സരം നവംബർ അഞ്ചിന്

0
1744

റിയാദ്: റിയാദ് സീസണിലെ വിനോദ പരിപാടികളുടെ ഭാഗമായി WWE പ്രൊഫഷണൽ ഗുസ്തി ഫെഡറേഷനുവേണ്ടിയുള്ള “ക്രൗൺ ജ്യുവൽ” മത്സരത്തിന്റെ തീയതി പുറത്തു വിട്ടു.

നവംബർ 5 ന് മെർസോൾ പാർക്കിൽ WWE “ക്രൗൺ ജ്യുവൽ” മത്സരം അവതരിപ്പിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ബോബി ലാഷ്‌ലിയുടെയും ബ്രോക്ക് ലെസ്‌നറുടെയും നേതൃത്വത്തിൽ പ്രശസ്തരായ WWE താരങ്ങളുടെ സാന്നിധ്യം റിയാദിലുണ്ടാകും.