ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; എഴു പേർ പിടിയിൽ

0
1226

റിയാദ്: സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരു പൗരനും 6 ഏഷ്യൻ പൗരന്മാരും അടങ്ങുന്ന ക്രിമിനൽ സംഘത്തെ പിടികൂടി. ഇവർക്കെതിരെ മണി പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന പ്രതികൾ ഇരകളുമായി ബന്ധപ്പെടുകയും, അവരിൽ നിന്ന് തന്ത്രപൂർവ്വം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയും ചെയ്തിരുന്ന സംഘത്തെയാണ് പിടികൂടിയത്.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ റെക്കോഡുകൾ സ്വദേശി പൗരൻ കൈക്കലാക്കിയതായും, ആളുകളുടെ ഐ.ഡി നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകളും മറ്റു വിവരങ്ങളും കൈക്കലാക്കിയതായും അധികൃതർ വ്യക്തമാക്കി. കൂടാതെ രണ്ടായിരത്തിലധികം ആളുകളുടെ വിരലടയാളങ്ങളും കണ്ടെത്തി.

പ്രതികളെ അറസ്റ്റ് ചെയ്തതായും, തുടർനടപടികൾ സ്വീകരിച്ച് വരുന്നതായും പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.