റിയാദ്: റിയാദ് സീസൺ 2022 ആരംഭിച്ചതുമുതൽ ആദ്യ ആഴ്ചയിൽ തന്നെ ഒരു ദശലക്ഷത്തിലേറെ സന്ദർശകർ
എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലു ഷൈഖ് പറഞ്ഞു.
“ബിയോണ്ട് ഇമാജിനേഷൻ” എന്ന പ്രമേയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പിലെ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സന്ദർശകരെ ആകർഷിച്ചു.
സന്ദർശകർ സീസണിലെ മിന്നുന്ന പ്രദർശനങ്ങളും ആവേശകരമായ വൈവിധ്യമാർന്ന വിനോദ പരിപാടികളും ആസ്വദിച്ചു.
സീസണിലെ വിനോദ മേഖലകളിൽ ഗെയിമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവയ്ക്ക് പുറമേ വിവിധതരം വിനോദ പ്രവർത്തനങ്ങളും നടന്നു വരികയാണ്.
വിനോദ മേഖലയുടെ വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനും ഈ സീസൺ സാക്ഷിയായി.




