കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്, സർവീസ് 30 മുതൽ

0
2289

കുവൈത്ത് സിറ്റി: കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്ത് ജസീറ എയർവെയ്സ് തിരുവനന്തപുരത്തേക്ക് 30 ന് സർവീസ് ആരംഭിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽനിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ (തിങ്കൾ, ബുധൻ) 2.05ന് തിരുവനന്തപുരത്ത് എത്തും.

തിരിച്ച് 2.50നു പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തിൽ എത്തും. എ320 വിമാനത്തിൽ 160 പേർക്കു യാത്ര ചെയ്യാം. ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സെക്ടറാണ് തിരുവനന്തപുരം.

ഈ സേവനം തമിഴ്നാട്ടുകാർക്കുകൂടി പ്രയോജനപ്പെടുത്താം. നിലവിൽ കുവൈത്ത് എയർവെയ്സിനു ഇതേ സെക്ടറിൽ ആഴ്ചയിൽ 3 സർവീസുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക