ദോഹ: ഖത്തറിൽ വൻതോതിലുള്ള
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഏഴായിരത്തിലധികം കിലോഗ്രാം വരുന്ന നിരോധിത പുകയിലയാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്നറുകളില്‍ മാരിടൈം കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 7,337.5 കിലോഗ്രാം നിരോധിത പുകയില കണ്ടെത്തിയത്. വെള്ളം ചൂടാക്കുന്ന ഉപകരണങ്ങളുമായെത്തിയ കണ്ടെയ്നറിനുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
നിരോധിത ഉല്പന്നങ്ങളുടെ പ്രവേശനം തടയാന്‍ നൂതന ഉപകരണങ്ങളാണ് അധികൃതര്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എയര്‍ കാര്‍ഗോയുടെ പോസ്റ്റല്‍ കണ്സൈന്മെന്റ് വകുപ്പും പ്രൈവറ്റ് എയര്‍പോര്‍ട്സ് കസ്റ്റംസും ചേര്‍ന്ന് 1.65 കിലോഗ്രാം മെത്താഫെറ്റാമിന്‍ പിടിച്ചെടുത്തത്.




